നെന്മാറ-വല്ലങ്ങി വേല --
നെന്മാറ-വല്ലങ്ങി വേല -- ഋഷികേശ് ബാബു I MA History കുറച്ചുനാളായി മനസ്സിൽ കുറിച്ചിട്ടതാണ് നെന്മാറ വേല കാണണമെന്ന്. തൃശൂർ ജില്ലയിൽ P. G പഠനം ആരംഭിച്ചത് മുതൽ മനസ്സ് പൂരങ്ങളിലും വേലകളിലും ലയിച്ചുപോകുന്നതായി എനിക്ക് തോന്നാറുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ പാലക്കാട് കൽപ്പാതിയിൽ ചെന്ന് രഥോത്സവം കണ്ടത് മനസ്സിൽ മായാതെ കിടക്കുന്നു. പല ദേശ-ഭാഷ - സംസാരങ്ങൾ ഒത്തുചേരുന്നിടം. ഒന്നാലോചിച്ചാൽ ഈ പൂരങ്ങളും ഉത്സവങ്ങളും തെയ്യവും ഒക്കെയല്ലേ നമ്മളെ ഇങ്ങനെ ഇന്നും ഈ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നത്. പൂരങ്ങളും തെയ്യവും എല്ലാം എന്നെ ഇത്രയേറെ ആകർഷിക്കാനുള്ള മറ്റൊരു കാരണം അതിന്റെ എല്ലാം ഗ്രാമീണ പശ്ചാത്തലമാണ്. കൂടുതലും കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലോ അല്ലെങ്കിൽ കാവുകളിലും ആയിരിക്കും ഇവ നടക്കുന്നത്. പണ്ട് കണ്ടെത്തിലെ തെയ്യത്തിന്റെ തലേന്ന് അച്ചാച്ചന്റെ കയ്യും പിടിച്ച് കണ്ടത്തിലേക്ക് നടക്കും, കണ്ടെത്തൂട് അടുക്കുന്നതിനനുസരിച്ച് ഇരുട്ട് കുറഞ്ഞു വരികയും പലനിറത്തിലുള്ള കളർ ബൾബുകൾ മിന്നിത്തിളങ്ങുകയും ചെയ്യും. കണ്ടെത്തിലെ ഒരു കോണിലായി നാളത്തെ തെയ്യത്തിന്റെ പുറപ്പാടിനുള്ള കനലിനു വേണ്ടി മരക്കുട്ടകൾ കത്തുന്നുണ്ടാവും.പലനിറത്തിലുള്ള ബലൂണുക