നൂറ് സിംഹാസനങ്ങൾ - പുനർവായന

 



Bharath I B 
B A History

നൂറ് സിംഹാസനങ്ങൾ - പുനർവായന

മലയാളസാഹിത്യം അതിഭാവയിലേക്കും  ഭ്രമാത്മകതയിലേക്കും വഴിമാറികൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് സാമൂഹികഉന്നമനവും യാഥാർഥ്യബോധവും ഉൾക്കൊണ്ടുകൊണ്ടുള്ള രചനകൾ നന്നേ കുറഞ്ഞുവരികയാണ്.  ഈയിടെയായി ഒരുപാട് ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളിലും സമൂഹത്തിനോ, മലയാള സാഹിത്യത്തിനോ ഉതകുംവിധമുള്ള യാതൊരു തരത്തിലുള്ള സംഭാവനയും ഇല്ലെന്നുള്ളതുമാണ്  ജയമോഹന്റെ " നൂറ്‌സിംഹാസനങ്ങൾ " പോലെയുള്ള ക്ലാസ്സിക്കുകളിലേക്ക് വീണ്ടും ആളുകളെ ആകർഷിക്കുന്നത്. 

 

         ഇത് അധഃകൃതമായ ഒരു പരിതസ്ഥിതിയിൽ നിന്നും സിവിൽ സർവീസ് പോലേയുള്ള സാമൂഹത്തിലെ സമുന്നതമായ അധികാരവും അന്തസ്സും കൈയ്യാളുന്ന ഒരു പദവിയിലേക്കുള്ള ധർമ്മപാലന്റെ സന്ധിയില്ലാ ജീവിതസമരമാണ് . പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് അത്തരമൊരു സ്ഥാനത്തേക്ക് എത്തിച്ചേർന്നിട്ടും, അയാൾക്ക് ധവളാധികാരത്തിന്റെ നിഴലിൽ കീഴിലാണ് ജീവിക്കേണ്ടി വരുന്നത്. ജാതിബോധം കൊണ്ട് മത്തരായ ഒരു സമൂഹത്തിൽ സിംഹാസനം നഷ്ടപ്പെട്ടയാളാണ് ധർമ്മപാലൻ.  അയാൾക്ക് അർഹതപ്പെട്ട ആ സിംഹാസനം പോലെയുള്ള കസേരക്ക് പകരമായി ലഭിച്ച ആ പഴയ കസേരകൊണ്ട് അയാൾ സംതൃപ്തി അടയുന്നത് പ്രതികരണ ശേഷി ഇല്ലാത്തതിനാലാണെന്ന് കരുതുവാൻ തരമില്ല, മറിച്ച് അങ്ങനെയുള്ള ഒരു വ്യവസ്ഥിതിയിൽ പ്രതികരിച്ചാൽ സ്വയം അപഹാസ്യനാവുകയേ ഉളളൂ എന്നുള്ളതിൽ അയാൾക്ക് ഉത്തമ ബോധ്യമുണ്ട്.

 ജയമോഹന്റെ ഈ നോവലിൽ കടന്നുവരുന്ന ഓരോ കഥാപാത്രത്തിനും അവരുടേതായ ശരികളുണ്ട്. ധർമ്മപാലൻ, അയാളുടെ ഭാര്യയായ സുധ, അമ്മ എന്നിവർ കേവലം കഥാപാത്രങ്ങളും വ്യക്തികളും  എന്നതിലുപരി മൂന്ന് സാമൂഹികാവസ്ഥകളുടെ പ്രതിനിധികളാണ്.

" ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ” എന്ന് എഴുതിവച്ചതിലൂടെ ശ്രീ നാരായണ ഗുരുവും അത് തന്നെയാണ് തുറന്നുകാട്ടിയത്. 

ഉന്നതകുലത്തിൽ ജനിച്ചതിനാൽ സ്വയം അഭിമാനം കൊള്ളുന്ന മനുഷ്യർ ഇപ്പോഴും ഈ സമൂഹത്തിൽ ഉണ്ടെന്ന വസ്തുത മനസ്സിലാക്കി വരുമ്പോഴാണ് ഇത്തരം എഴുത്തുകൾ വീണ്ടും വായിക്കപ്പെടേണ്ടതിന്റെയും ചർച്ചചെയ്യപ്പെടേണ്ടതിന്റെയും ആവശ്യകതയേറുന്നത്.

 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നെന്മാറ-വല്ലങ്ങി വേല --