എന്റെ കലാലയം
ജ്യോതി
III BA History
ആർത്തലച്ചുപെയ്യുന്ന മഴയില്ലാത്ത ചുട്ടുപൊള്ളുന്ന വേനലില്ലാത്ത ഒരു നവംബർ മാസപുലരിയിലാണ് എന്റെ കലാലയ ജീവിതത്തിന്റെ തുടക്കം.....
ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഞാൻ അന്നാദ്യമായി ഈ കലാലയത്തിന്റെ പടികൾ കയറുമ്പോൾ ചുറ്റും ആർപ്പുവിളികളാലും മുദ്രാ വാക്യങ്ങളാലും നിറഞ്ഞിരുന്നു.... സ്കൂൾ ജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു അന്തരീക്ഷം തന്നെ.... നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയുന്ന ഒരു കലാലയം. അതായിരുന്നു എന്റെ കലാലയം.
കവാട വീഥിയിലൂടെയുള്ള മരച്ചില്ലകളിൽ പൂത്തുനിൽക്കുന്ന മഞ്ഞ മന്ദാരവും പരവതാനി തീർത്ത ഗുൽമോഹറും എന്തുകൊണ്ടോ എന്നിൽ ഇടംപിടിച്ചിരുന്നു... കലാലയത്തിന്റെ ചിലയിടങ്ങളിലാണേൽ കലയും വിപ്ലവവും പ്രണയവും നിറഞ്ഞ ചുവരെഴുത്തുകളും കാണാമായിരുന്നു...എനിക്ക് ചുറ്റുമാണേൽ തികച്ചും അപരിചിതത്വം മാത്രം. ഞാൻ ഇന്നേ വരെ കണ്ടിട്ടില്ലാത്ത പലമുഖങ്ങളും എന്റെ കൺമുൻപിലുടെ മിന്നിമായുന്നുണ്ടായിരുന്നു... ക്ലാസ്സിലാണേലും തികച്ചും അപരിചിത൪ മാത്രം .പക്ഷെ ആ അപരിചിതരെ പതിയെ സുപരിചിതരാക്കി മാറ്റി പിന്നീടങ്ങോട്ട് വർണങ്ങൾ നിറഞ്ഞ നാളുകൾ.. പ്രിയപ്പെട്ട കൂട്ടുകാര്.. നമ്മളെ ചേർത്ത് പിടിക്കണ അധ്യാപക൪....അങ്ങനെ ഗുൽമോഹർ ചെമ്പട്ട് വിരിച്ച ഈ കലാലയത്തിനുള്ളിലെ ഞങ്ങളുടെ ഓരോ ദിവസവും കൊഴിഞ്ഞുപോയി കൊണ്ടിരുന്നു.. ഇടയ്ക്ക് വരു൬ പരീക്ഷകളും ഒഴിവുദിനങ്ങളുമായി ഞാനിന്നീകലാലയ ജീവിതത്തിന്റെ അവസാന വർഷത്തിലെത്തി നിൽക്കുന്നു.. ഇവിടത്തെ ദിനങ്ങൾക്കിനി ആയുസ്സ് കുറവാണ്...ദിവസങ്ങൾ പച്ചയുടെയും വെളുപ്പിന്റെയും ലോകത്തിൽ നിത്യവും മാറ്റങ്ങൾ വരുത്തുന്നു..... ശെരിക്കുമീ കലാലയങ്ങൾ അത്രമേൽ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ വേരുകൾ തന്നെയാണ്..ഓരോ കലാലയത്തിന്റെയും തഴുകുന്ന കാറ്റിനും കൊഴിഞ്ഞുവീഴുന്ന വാകപ്പൂക്കൾക്കും പറയുവാനുണ്ടാവും ഓരോ വിദ്യാർത്ഥിയും പതിപ്പിച്ചുകടന്നുപോയ കാല്പാടുകളുടെ കഥ..മുഴങ്ങി കേട്ട മായാത്ത ശബ്ദങ്ങളും ഒരിക്കലും ക്ലാസ്സിൽ കയറാത്ത സൗഹൃദങ്ങളും ഓർമ്മത്താളുകളിൽ ഇടം പിടിക്കാനുള്ള ദൂരം ഇനി വിദൂരമല്ല.. എല്ലാവരും ഇനി ജീവിതത്തിന്റെ തിരക്കുകളിലേക്ക് പോയ് മറയും .ഇടയ്ക്കൊക്കെ ഈ കലാലയം ഓർമ്മത്താളുകളിൽ ഇടം പിടിയ്ക്കും.. ഒരുപക്ഷെ സ്‌മൃതികൾക്ക് മാത്രമാവാം പൊട്ടിച്ചിരികളെയും പരിഭവങ്ങളെയും തിരിച്ചുനൽകാനാവുക....!
Nice 👏👏
മറുപടിഇല്ലാതാക്കൂVishayam🤌🤍
മറുപടിഇല്ലാതാക്കൂ❤️😇
മറുപടിഇല്ലാതാക്കൂ❤️
മറുപടിഇല്ലാതാക്കൂ