കാഴ്ചപ്പാട്
Anjana K J
I MA Malayalam
വേര്
അട്ടപ്പാടി മലനിരകളിൽ താമസിക്കുന്ന ആദിവാസി വിഭാഗമാണ് ഇരുളർ. ഈ വിഭാഗത്തിൽ
ജനിച്ച മരുതന്റെയും അയാളുടെ മകനായ മല്ലീശ്വരന്റെയും കഥയാണ് വേര് എന്ന ഈ ചിത്രത്തിൽ
ആവിഷ്ക്കരിക്കുന്നത്. സിനിമയുടെ തലക്കെട്ട് പോലും വളരെ ശ്രദ്ധ പിടിച്ചു പറ്റുന്നു.
' വേര്'
എന്നൊരു ഘടകം ആഴ്ന്ന് ഇറങ്ങിയാൽ പിഴുതെടുക്കാൻ വളരെ ബുദ്ധിമുട്ടുള്ള
ഒന്നാണ്. അതേ കാഴ്ചപ്പാടാണ് അവരുടെ ജീവിതത്തിലും ചീത്രീകരിക്കുന്നത്. അവർ വളർന്നു
വന്ന സാഹചര്യത്തിൽ നിന്ന് മറ്റൊരു സാഹചര്യം സ്വായത്തമാക്കാനുള്ള ബുദ്ധിമുട്ട് അവരെ
അസ്വസ്ഥരക്കാന്നു. അവർക്ക് ആ മലനിരകളോടുളള സ്നേഹം, വിശ്വാസം
അവരെ അവിടെ നിന്ന് വ്യതി ചലിച്ച് പുരോഗമനത്തിൽ എത്താൻ ശ്രമിപ്പിക്കുന്നില്ല..
ഒരുപാട് ചിന്തിപ്പിക്കുന്ന സൂചനകൾ വേരിലൂടെ കടന്നു പോകുന്നുണ്ട്. പൊതുവെ ഒരു
ഉപകാരം ഇല്ല എന്ന് ചീത്രികരിച്ച ഒരു ജീവിയാണ് കഴുത . അത്കഠിനാധ്വാനം ചെയ്യുന്നത്
അല്ലാതെ ഒന്നും നേടുന്നില്ല എന്ന സത്യമാണ് ഇവിടെ ചിന്തിപ്പിക്കുന്നത്. ഇത്
ഇരുളരുടെ ജീവിത അവസ്ഥ തന്നെ ഇതിനോട്
ചേർത്തു വെക്കുന്നതും. കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഒരു പുരോഗമനവും
വരുന്നില്ല എന്ന് സാരം. ആദിവാസികൾക്ക് വിദ്യാഭാസം നൽകാൻ പ്രചോദിപ്പിക്കാത്തത്
അവർക്ക് അറിവ് നൽകുന്നതിലൂടെ ചിന്ത വളരും അതിലൂടെ അവർ മേലാളരെ ചോദ്യം ചെയ്ത്.
അവർക്കെതിരെ പ്രവർത്തിക്കാൻ തുടങ്ങും.ഈ കാഴ്ചപ്പാട് മേലാളർക്ക് മുന്നിൽ ഉള്ളതു
കൊണ്ട് ആദ്യമെ നുള്ളി കളയുന്നതും. സിനിമയുടെ അവസാന നിമിഷത്ത് ഈ ഉപകാരമില്ലാത്ത
കഴുതയാണ് മരുതന്റെ ശവശരീരം താങ്ങി വീട്ടിൽ എത്തിക്കുന്നതും. മറുവശത്ത് മരുതന്റെ
മകനായ മല്ലീശ്വരൻ തന്റെ ജീവിതത്തിൽ എല്ലാ പരിമിതികളും അതിജീവിച്ച് പ്രതീഷകൾ മുറുകെ
പിടിച്ച് കൊണ്ട് പഠിക്കാൻ ആരംഭിക്കുന്നത്. ഒരോ തവണയും നിരാശയുടെ പടുകൂറ്റൻ മരങ്ങൾ
താണ്ടിയാണ് ആ കുഞ്ഞ് മുന്നോട്ട് സഞ്ചരിക്കുന്നതും. അവന്റെ അതിയായ ആഗ്രഹം കൊണ്ട്
പട്ടണത്തിലെ സ്കൂളിൽ ചേർത്താൻ പോകുന്ന വഴിക്കാണ് അച്ഛൻ മരണപ്പെടുന്നത് .അതോടെ മല്ലീശ്വരന്റെ
സ്വപ്നങ്ങൾ തകിടം മറിയുന്നു.ആ ഒരു സന്ദർഭത്തിൽ പോലും ഒന്നിലും തളരാതെ ഒരു വേരിന്റെ
ഉറപ്പോടെ ആ കുഞ്ഞ് കരയാതെ നിൽക്കുന്ന നിൽപ്പ് ആർക്കും ഒരു പ്രചോദനമാണ്.
ജീവിതത്തിലെ ഏതു പ്രതി സന്ധിയിലും മുന്നോട്ട് എന്ന മുദ്രവാക്യം ആണ് മുഴക്കുന്നത്. '
വേര് ' എന്ന സിനിമ ഒരു വിഭാഗത്തിന്റെ
ജീവിതാവസ്ഥ
ചൂണ്ടിക്കാട്ടുന്നു.വളരെയധികം
മനസ്സിലേക്ക് ആഴ്ന്ന് ഇറങ്ങിയ പച്ചയായ സിനിമ .
ആട്ടം
അരങ്ങ് എന്ന നാടക ഗ്രൂപ്പിന്റെ പരിപാടികളിലുടെയാണ് ആട്ടം എന്ന സിനിമ
മുന്നോട്ടു പോകുന്നത്. ഇതിനിടയിൽ ക്രിസും, എമിലും സംഘടിപ്പിച്ച ഒരു പാർട്ടിയിൽ വെച്ച്
ഹരി തനോട് മോശമായി പെരുമാറിയതായി അജ്ഞലി തന്റെ കാമുകനായ വിനയിയെ അറിയിക്കുന്നു.
അവിടെ നിന്നു ഉണ്ടായ കോലഹലങ്ങളുടെ ചുരുൾ ആണ് ആട്ടം എന്ന കഥയിലുടനീളം. ആട്ടത്തിലൂടെ
ഓരോ മനുഷ്യരുടെ നല്ല അഭിനയങ്ങളെ ചൂണ്ടിക്കാണിക്കുക മാത്രം അല്ല പതിയെ അഴിയുന്ന
മനുഷ്യമുഖത്തിന്റെ ചുരുൾ കൂടി ആണ് വ്യക്തമാക്കുന്നത് ആ രാത്രിയിൽ മുറിയിലുള്ള
കുഞ്ഞിന് പനി ആയതിനെ തുടർന്ന് അവൾ പുറത്ത് ജനാല തുറന്ന് ഉറങ്ങുന്നതും.
ഉറങ്ങിക്കിടക്കുന്ന അവളുടെ മാറിടത്തിൽ കയറി പിടിക്കുന്നതും. സംഭവത്തിന്റെ
വിഭ്രാന്തായിൽ അവൾ ഉറങ്ങാതെ രാവിലെ വരെ കഴിച്ച് കൂട്ടി രാവിലെ ടാക്സി
പിടിച്ച് വീട്ടിലേക്ക് മടങ്ങുന്നു. ഒരാഴ്ച
ജോലിയ്ക്ക് പോകാതെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി.കുറച്ചു ദിവസങ്ങൾക്കു ശേഷം തന്റെ
കാമുകനായ വിനയിയോട് അഞ്ജലി എല്ലാ കാര്യങ്ങളും തുറന്നു പറയുന്നു. വിനയിയ്ക്ക്
പ്രശ്നം പരിഹരിക്കാൻ കഴിയാത്തത് കൊണ്ട് അരങ്ങിന്റെ മേധാവിയായ ഹരിയോട് ഇടപ്പെടാൻ
ആണ് ആവശ്യപ്പെടുന്നത്. അതിനു ശേഷം ചർച്ച, വഴക്ക്...
എന്നിങ്ങനെ നീണ്ടു നീണ്ടു അതു വഷളായി . ഏറ്റവും വലിയ തമാശ ഇത് അനുഭവിച്ച
പെൺകുട്ടിയോട് എന്താണ് നടന്നത് എന്ന് ചോദിക്കാതെ, ആ നടന്ന
സംഭവത്തിലൂടെ ലൈംഗികത അനുഭവിക്കാൻ ആണ് ഓരോ പുരുഷ മേധാവിത്ത്വങ്ങളും
ശ്രമിക്കുന്നത്. ഹരിയെ പുറത്താക്കാൻ കത്ത് എഴുതി ഒപ്പിടുന്ന സമയത്ത് അയാൾ വന്ന്
ഒരുപാട് രാജ്യങ്ങളും ലക്ഷങ്ങളും വാഗ്ദാനം ചെയ്യുമ്പോൾ അതോടെ എല്ലാവരും കാൽ
മാറുന്നു.വാഗ്ദാനങ്ങൾക്കു മുൻപിൽ അവളുടെ നിസ്സഹായത എല്ലാവരും മനപൂർവ്വം മറന്നു.
കൂടെ നിന്നവർ എല്ലാവരും മോഹങ്ങളിലേക്ക് ചാഞ്ഞു.. ഒരു സമൂഹത്തിലെ ഒരു പെണ്ണിന്റെ
നിസ്സഹായ അവസ്ഥ പച്ചയായി ആട്ടം എന്ന സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. ഗ്രൂപ്പിലെ
ഓരോരുത്തരും ഇനി ഈ അവസരം കിട്ടില്ല അതുകൊണ്ട് ഇത് മറന്നു കളയാനും
ഒത്തുതീർപ്പാക്കാനും ശ്രമിക്കുന്നു. ഇതു കണ്ട് തന്റെ കാമുകനായ ഷെഫീനോട് എന്താണ്
പറയാൻ ഉള്ളത് എന്ന് ചോദിക്കുമ്പോൾ ആയാൾ അതിന് പറഞ്ഞ മറുപടി ഈ ട്രിപ്പ് പോയാൽ
എന്തായാലും അടിപൊളി ആയിരിക്കും എന്നാണ്. ഇത് കേട്ട് പൊട്ടിചിരിക്കുന്നുണ്ട്
എങ്കിലും ഉൾപൊട്ടി കരഞ്ഞ് അഞ്ജലി നടന്ന് അകലുകയാണ് ചെയ്യുന്നത്. കാലങ്ങൾക്ക്
അപ്പുറം അവൾ കടന്നുപോയ തന്റെ മാനസികാവസ്ഥ ഒരു നാടകമായി അവതരിപ്പിക്കുന്നു.. താൻ
കടന്നുപോയ അവസ്ഥയും, അന്ന്
അരങ്ങിലെ ഉണ്ടായ ഓരോ പ്രതിനിധികളുടെ നേരെ അതിന്റെ തെറ്റിനെ അവൾ
ബോദ്ധ്യപ്പെടുത്തുന്നു. തെറ്റ് ചൂണ്ടിക്കാണിക്കുന്ന അവൾ അഹങ്കാരി ആയി മുദ്രണം
ചെയ്യപ്പെടുമ്പോഴും ഉറച്ച മനസ്സോടെ നിന്ന് അത് സമൂഹത്തിലേക്ക് മനസ്സിലാക്കി കൊടുക്കുമ്പോൾ
അവളെ അതെ സമൂഹം അംഗീകരിക്കുകയും ചെയ്യുന്നു. ഓരോ കാമ ആഗ്രഹങ്ങൾക്കു വേണ്ടി ഒരു
പെണ്ണിന്റെ മാനത്തിന് വില പറഞ്ഞ് ഒത്തുതീർപ്പാക്കുന്ന സമൂഹത്തെ കാർക്കിച്ച്
തുപ്പുകയല്ലതെ വേറെ നിവൃത്തിയില്ല എന്ന് സാരം. ആട്ടിൻകുട്ടി ചെന്നായയും ചെന്നായ
ആട്ടിൻകുട്ടിയും ആകുന്ന അവസ്ഥ .ആട്ടം എന്ന സിനിമയിൽ ഓരോ ചെന്നായയുടെ രൂപമാണ് ചുരുൾ
അഴിയുന്നത്. സമൂഹത്തിനോട് കണ്ണ് തുറക്കാനുള്ള തിരിച്ചറിവ് ഈ സിനിമ നൽകുന്നു.
സമൂഹത്തിലെ ഓരോരത്തുടെയും കാഴ്ചപ്പാട് 'ആട്ടം 'എന്ന സിനിമയിൽ ചിത്രീകരിക്കുന്നു. അഭിനയിച്ച് അരങ്ങ് തകർക്കുന്ന ഓരോ
മനുഷ്യരുടെയും പൊയ് മുഖങ്ങൾ ആട്ടത്തിൽ പിച്ചിചീന്തുന്നു.
കഴുതയെ ജീവിതകാലം പണിയെടുക്കുക മാത്രമായല്ല, അത് ആ സമൂഹത്തെ represent ചെയ്യുന്നത് വളർന്ന് മുന്നോട്ട് പോകാൻ കഴിയാത്ത ആദിവാസി സമൂഹത്തെയാണ് '' അവരിയാതെ അവരുടെ കാലിൽ ഒരു കെട്ടുണ്ട്
മറുപടിഇല്ലാതാക്കൂDir. Murali chandran