ഇന്റർനാഷണൽ ഫിലിം ഫെസിറ്റിവൽ.

 IFFK 2024

Vijishma C.K.

II M.A. Malayalam


വൈകാരികതയുടെ ഇങ്ങൾ

വേറിട്ടൊരനുഭവമായിരുന്നു കൊടുങ്ങല്ലൂരിൽ നാലുദിവസം നീണ്ടുനിന്ന ഇന്റർനാഷണൽ ഫിലിം ഫെസിറ്റിവൽ.ഭാഷക്കപ്പുറം ദൃശ്യങ്ങൾ പ്രേക്ഷകരുമായി സംവദിക്കുന്നതായി അനുഭവപ്പെട്ടു.നമ്മളിന്നുവരെ പരിജയിച്ച സംസ്കാരത്തിൽ നിന്നു വ്യത്യസ്തവും വൈവിധ്യവുമായ സംസ്കാരങ്ങൾ പരിചയപ്പെടാൻ സാധിച്ചു.2023-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് സൈക്കോളജിക്കൽ ഡ്രാമറ്റിക് മിസ്റ്ററി ത്രില്ലർ ചിത്രമായ മോൺസ്റ്ററിൽ അമ്മ ആറാം ക്ലാസിൽ പഠിക്കുന്ന തന്റെ മകന്റെ മുറിയിലേക്ക് കയറിച്ചെല്ലുന്ന സമയം കതക് തട്ടി അനുവാദം വാങ്ങുന്ന ചെറിയൊരു സീൻ ഇതിനെ ഉദാഹരണമാണ്.അതുപോലെ എ ഫയർ എന്ന ചിത്രത്തിൽ ലൈംഗികാസ്വാദനം പൂർണ്ണമായും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണെന്നതിനുള്ള സൂചന മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യൻ സാമൂഹിക വ്യവസ്ഥിതി നിഷേധിക്കുന്ന പല വ്യക്തിത്വങ്ങളെയും വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് തന്നെ പാശ്ചാത്യ സിനിമകൾ ചിത്രീകരിക്കുന്നു. നാലു ദിവസങ്ങളിലായി സംപ്രേഷണം ചെയ്ത പല സിനിമകളിലും പല സന്ദർഭങ്ങളും   വളരെ നിസ്സാരമെന്ന് തോന്നുന്ന എന്നാൽ  അതിപ്രധാനമായ വ്യക്തിസ്വാതന്ത്ര്യം പ്രായഭേദമന്യേ ഓരോ വ്യക്തിക്കുമുണ്ടെന്ന് വളരെ സ്വാഭാവികമായ രീതിയിൽ പറഞ്ഞുവയ്ക്കുന്നു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉണ്ടായിരുന്ന ഭൂരിപക്ഷം സിനിമകളും സമൂഹം നേരിടുന്ന പലതരത്തിലുള്ള വെല്ലുവിളികളെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഒരു സാമൂഹിക വ്യവസ്ഥിതിക്കുള്ളിൽ ഉൾപ്പെടുന്ന വ്യക്തികൾ അനുഭവിക്കുന്ന മാനസികവും സങ്കീർണവുമായ സംഘർഷങ്ങളെയും ഈ സിനിമകൾ മുന്നോട്ടുവയ്ക്കുന്നു.അതുകൊണ്ട് തന്നെ ഓരോ സിനിമകളും കലകൊണ്ട് പ്രതിരോധം തീർക്കുന്നവയായിരുന്നു.

ഒരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ആദ്യത്തെ അനുഭവമായിരുന്നു.ഇപ്പോഴും സാമൂഹിക ധാർമ്മിതകൾക്കും അധികാരവൃന്ദങ്ങൾക്കും  കീഴ്പ്പെട്ടു കൊണ്ട് ഇന്ത്യൻ ചലച്ചിത്രവ്യവസായംപ്രവർത്തിക്കുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി അവയെ ചോദ്യം ചെയ്യുന്നവയാണ് പാശ്ചാത്യ സിനിമകൾ.വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് അതീതമായി ഒരു വൈകാരിക ബന്ധവും ഭൂരിഭാഗം സിനിമകളിലും നിലനിൽക്കുന്നില്ല.പ്രദർഷിപ്പിച്ച 32 സിനിമകളിൽ 16 എണ്ണമാണ് കാണാൻ സാധിച്ചത്. നിശബ്ദതയെ വെടിഞ്ഞുകൊണ്ട് വൈവിധ്യങ്ങളെ കൂട്ടിപ്പിടിച്ചു ആഘോഷമാക്കിയ മികച്ച കാഴ്‌ച്ചാ അനുഭവമായിരുന്നു അന്താരാഷ്ട്ര ചലച്ചിത്രോത്സവം.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീവൻ ഇല്ലാത്ത പ്രണയം