ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്
നൂറ് സിംഹാസനങ്ങൾ - പുനർവായന
Bharath I B B A History നൂറ് സിംഹാസനങ്ങൾ - പുനർവായന മലയാളസാഹിത്യം അ തി ഭാവ ന യിലേക്കും ഭ്രമാത്മകതയിലേക്കും വഴിമാറികൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് സാമൂഹികഉന്നമനവും യാഥാർഥ്യബോധവും ഉൾക്കൊണ്ടുകൊണ്ടുള്ള രചനകൾ നന്നേ കുറഞ്ഞുവരികയാണ്. ഈയിടെയായി ഒരുപാട് ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളിലും സമൂഹത്തിനോ, മലയാള സാഹിത്യത്തിനോ ഉതകുംവിധമുള്ള യാതൊരു തരത്തിലുള്ള സംഭാവനയും ഇല്ലെന്നുള്ളതുമാണ് ജയമോഹന്റെ " നൂറ്സിംഹാസനങ്ങൾ " പോലെയുള്ള ക്ലാസ്സിക്കുകളിലേക്ക് വീണ്ടും ആളുകളെ ആകർഷിക്കുന്നത്. ഇത് അധഃകൃതമായ ഒരു പരിതസ്ഥിതിയിൽ നിന്നും സിവിൽ സർവീസ് പോലേയുള്ള സാമൂഹത്തിലെ സമുന്നതമായ അധികാരവും അന്തസ്സും കൈയ്യാളുന്ന ഒരു പദവിയിലേക്കുള്ള ധർമ്മപാലന്റെ സന്ധിയില്ലാ ജീവിതസമരമാണ് . പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് അത്തരമൊരു സ്ഥാനത്തേക്ക് എത്തിച്ചേർന്നിട്ടും, അയാൾക്ക് ധവളാധികാരത്തിന്റെ നിഴലിൽ കീഴിലാണ് ജീവിക്കേണ്ടി വരുന്നത്. ജാതിബോധം കൊണ്ട് മത്തരായ ഒരു സമൂഹത്തിൽ സിംഹാസനം നഷ്ടപ്പെട്ടയാളാണ് ധർമ്മപാലൻ. അയാൾക്ക് അർഹതപ്പെട്ട ആ സി...
എന്റെ കലാലയം ജ്യോതി III BA History ആർത്തലച്ചുപെയ്യുന്ന മഴയില്ലാത്ത ചുട്ടുപൊള്ളുന്ന വേനലില്ലാത്ത ഒരു നവംബർ മാസപുലരിയിലാണ് എന്റെ കലാലയ ജീവിതത്തിന്റെ തുടക്കം..... ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഞാൻ അന്നാദ്യമായി ഈ കലാലയത്തിന്റെ പടികൾ കയറുമ്പോൾ ചുറ്റും ആർപ്പുവിളികളാലും മുദ്രാ വാക്യങ്ങളാലും നിറഞ്ഞിരുന്നു.... സ്കൂൾ ജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു അന്തരീക്ഷം തന്നെ.... നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയുന്ന ഒരു കലാലയം. അതായിരുന്നു എന്റെ കലാലയം. കവാട വീഥിയിലൂടെയുള്ള മരച്ചില്ലകളിൽ പൂത്തുനിൽക്കുന്ന മഞ്ഞ മന്ദാരവും പരവതാനി തീർത്ത ഗുൽമോഹറും എന്തുകൊണ്ടോ എന്നിൽ ഇടംപിടിച്ചിരുന്നു... കലാലയത്തിന്റെ ചിലയിടങ്ങളിലാണേൽ കലയും വിപ്ലവവും പ്രണയവും നിറഞ്ഞ ചുവരെഴുത്തുകളും കാണാമായിരുന്നു...എനിക്ക് ചുറ്റുമാണേൽ തികച്ചും അപരിചിതത്വം മാത്രം. ഞാൻ ഇന്നേ വരെ കണ്ടിട്ടില്ലാത്ത പലമുഖങ്ങളും എന്റെ കൺമുൻപിലുടെ മിന്നിമായുന്നുണ്ടായിരുന്നു...



woow......🥰🥰❤️🔥❤️🔥🔥🔥🔥🔥
മറുപടിഇല്ലാതാക്കൂSpr.....❤️
മറുപടിഇല്ലാതാക്കൂ