അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊടുങ്ങല്ലൂർ
IFFK 2024 കൊടുങ്ങല്ലൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം വിഷ്ണു പ്രസാദ് രണ്ടാം വര്‍ഷ എം.എ ഹിസ്റ്ററി സിനിമ മനുഷ്യത്വത്തിനുവേണ്ടി സിനിമ എന്നു കേൾക്കുമ്പോൾ ഓർമ്മവരുന്നത് 2001 ൽ റിലീസ് ചെയ്ത ' കരുമാടിക്കുട്ടൻ ' എന്ന മലയാള ചലച്ചിത്രമാണ്. അന്ന് വീട്ടിൽ ഇന്നത്തെ പോലെയുള്ള കളർ ടീവിയൊന്നും ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് അന്നത്തെ ഫിലിപ്സിന്റ ഒരു ചെറിയ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയായിരുന്നു. അതിൽ ആന്റിന ഘടിപ്പിച്ചുകൊണ്ട് അടുത്ത അയല്പക്കത്തെ വീട്ടിൽ നിന്നും ചോർത്തിയെടുത്തുകൊണ്ട് സിനിമകളും ടിവി പരിപാടികൾ കണ്ടതും ഇന്നും ഓർമ്മിക്കുന്നു. പിന്നീട് വർഷങ്ങൾക്കിപ്പുറം സിനിമയുടെ മായാലോകം തീർത്ത തിയേറ്ററുകളിലേക്ക് കയറി ചെല്ലുന്നത് തികച്ചും അത്ഭുതമായിരുന്നു. ഇന്ത്യൻ സിനിമകൾ മുതൽ പാശ്ചാത്യ സിനിമകൾ വരെ ടീവിയിൽ കണ്ടിരുന്ന ഒരു ബാല്യം പിന്നീട് യൗവനം ആഘോഷമാക്കുന്നത് ഈ മാസ്മരിക ലോകത്താണ്. ഇഷ്ട്ട നടന്മാരുടെ സിനിമകൾ മാത്രം കണ്ടു തുടങ്ങിയ ഞാൻ പിന്നീട് അറിയപ്പെടാത്തതും അഭിനയ മികവുള്ളവരുടെയും സിനിമകൾ കണ്ടു തുടങ്ങി. ബിരുദ പഠന കാലത്താണ് ഫിലിം ഫെസ്റ്റിവൽ പോലുള്ള വേദികളെക്കുറിച്ച് അറിഞ്ഞു തുടങ്ങുന്നത്...
woow......🥰🥰❤️🔥❤️🔥🔥🔥🔥🔥
മറുപടിഇല്ലാതാക്കൂSpr.....❤️
മറുപടിഇല്ലാതാക്കൂ