പോസ്റ്റുകള്‍

ജീവൻ ഇല്ലാത്ത പ്രണയം

ഇമേജ്
അഭിനന്ദ് സുബ്രമണ്യൻ രണ്ടാംവർഷ BTTM വിദ്യാർത്ഥി   ജീവനില്ലാത്ത പ്രണയം എന്റെ ജീവനിൽ ഇല്ലാത്തതു പ്രണയം. എന്നാൽ എനിക്ക്  ജീവനേകുന്നത് പ്രണയം. എൻ ജീവിതമുണർത്തുന്നത് പ്രണയം. എൻ ജീവിതം തളർത്തുന്നത് പ്രണയം. ജീവിതമേ നീ എനിക്കായ് നൽകിയ പ്രണയം. ജീവിതമേ നീ എന്നിൽ  നിന്നകറ്റിയ പ്രണയം. ജീവിതത്തിൽ മനോഹര നിമിഷങ്ങൾ ഏകിയ പ്രണയം. എങ്കിലും ജീവിത നിമിഷങ്ങൾ കാർന്നു തിന്നൊരു പ്രണയം.

നുറുങ്ങുകൾ

ഇമേജ്
ആയിശ അമ്ന ഒന്നാം വർഷ ബി എസ് സി പോളിമർ കെമിസ്ട്രി വിദ്യാർത്ഥിനി നുറുങ്ങുകൾ മഞ്ഞു പെയ്യുന്ന ഡിസംബർ മാസം... എന്നൊക്കെ എഴുതണമുണ്ടെങ്കിലും വരണ്ടുണങ്ങിയ മെയ് മാസത്തിലാണ് ഇരുവരുടെയും സൗഹൃദം പച്ചപ്പിടിക്കുന്നത്, മരുഭൂമിയിലെ വെന്തുരുകുന്ന ചൂടിനെ അതിജീവിച്ചു വളരുന്ന കള്ളിമുൾചെടിയെ പോലെ. ******************* വെള്ള ലില്ലികൾ പൂത്തുനിൽക്കുന്ന വീഥികളിൽ പ്ലം മരങ്ങളുടെയോ പീച് മരങ്ങളുടെയോ ആഗമനം ഒന്നുമില്ല. പക്ഷെ പീച്ചു മരങ്ങൾക്ക് കിടപിടിച്ചുകൊണ്ട് പൂത്തുലഞ്ഞ കൊന്നപത്തൽ കാഴ്ച്ചയെ മനോഹരമാക്കി.. ******************* ആഗമനം -അഭിപ്രായം-അഭിലാഷം- ആവലാതി-അന്യായം-അനീതി-ആസൂത്രണം-അന്ത്യം ******************* തൊട്ടാവാടി... തൊടരുതേയെന്ന് താഴ്ന്നു തറപ്പിച്ചിട്ടും തൊടുമെന്ന തോഴിയുടെ തത്വം തികച്ചും തൊഴിക്കേണ്ടത് തന്നെ ******************* സമയം സ്വമനസാലെ മറച്ച സ്വപ്നം  സമയമെന്ന മറക്കാത്ത സത്യം ******************* എഴുതുവാൻ എനിക്കെന്തു വേണം എഴുതിവെക്കാത്ത ഏടുകൾ വേണം ******************* എന്നെ നേരിലേക്കു നയിച്ചതു വെളിച്ചമാണെങ്കിലും എന്റെ കുറവുകൾ ഒളിപ്പിച്ചതു ഇരുട്ടായിരുന്നു... എന്നെ വെളിച്ചം മുഖം മൂടികൊണ്ട് സ്വീകരിച്ചെങ്കിൽ...