നുറുങ്ങുകൾ

ആയിശ അമ്ന

ഒന്നാം വർഷ ബി എസ് സി പോളിമർ കെമിസ്ട്രി വിദ്യാർത്ഥിനി



നുറുങ്ങുകൾ


മഞ്ഞു പെയ്യുന്ന ഡിസംബർ മാസം... എന്നൊക്കെ എഴുതണമുണ്ടെങ്കിലും വരണ്ടുണങ്ങിയ മെയ് മാസത്തിലാണ് ഇരുവരുടെയും സൗഹൃദം പച്ചപ്പിടിക്കുന്നത്, മരുഭൂമിയിലെ വെന്തുരുകുന്ന ചൂടിനെ അതിജീവിച്ചു വളരുന്ന കള്ളിമുൾചെടിയെ പോലെ.

*******************

വെള്ള ലില്ലികൾ പൂത്തുനിൽക്കുന്ന വീഥികളിൽ പ്ലം മരങ്ങളുടെയോ പീച് മരങ്ങളുടെയോ ആഗമനം ഒന്നുമില്ല. പക്ഷെ പീച്ചു മരങ്ങൾക്ക് കിടപിടിച്ചുകൊണ്ട് പൂത്തുലഞ്ഞ കൊന്നപത്തൽ കാഴ്ച്ചയെ മനോഹരമാക്കി..

*******************

ആഗമനം -അഭിപ്രായം-അഭിലാഷം- ആവലാതി-അന്യായം-അനീതി-ആസൂത്രണം-അന്ത്യം

*******************

തൊട്ടാവാടി...

തൊടരുതേയെന്ന് താഴ്ന്നു തറപ്പിച്ചിട്ടും

തൊടുമെന്ന തോഴിയുടെ തത്വം തികച്ചും തൊഴിക്കേണ്ടത് തന്നെ

*******************

സമയം

സ്വമനസാലെ മറച്ച സ്വപ്നം 

സമയമെന്ന മറക്കാത്ത സത്യം

*******************

എഴുതുവാൻ എനിക്കെന്തു വേണം

എഴുതിവെക്കാത്ത ഏടുകൾ വേണം

*******************

എന്നെ നേരിലേക്കു നയിച്ചതു വെളിച്ചമാണെങ്കിലും

എന്റെ കുറവുകൾ ഒളിപ്പിച്ചതു

ഇരുട്ടായിരുന്നു...

എന്നെ വെളിച്ചം മുഖം മൂടികൊണ്ട് സ്വീകരിച്ചെങ്കിൽ

എന്നെ ഞാനായി കണ്ടതും ഇരുട്ടായിരുന്നു....

വെളിച്ചെമെന്നത് സത്യമാണെങ്കിൽ 

ഇരുട്ടെന്നത് ദൈവീകമാണ്.

*******************

സമാധാനത്തിന്റെ കാക്ക

*******************

സ്വപ്നം

ഹൃദയത്തിൽ മാറാലക്കെട്ടി തുടങ്ങിയതോടെ

സ്വപ്നങ്ങളും പതിയെ മാഞ്ഞു തുടങ്ങി

ആരോടൊക്കെയുള്ള വാശിയും

വാശി ജയിക്കാനുള്ള ആവേശവും

മാത്രമായി

ഇന്ന് കാണുന്ന എന്റെ സ്വപ്നം...

*******************



 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീവൻ ഇല്ലാത്ത പ്രണയം